വിരൽത്തുമ്പിൽ ചേർത്ത് പിടിച്ച്; മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്

ഇൻസ്റ്റ പേജിലൂടെയാണ് മൂന്നാമതും അച്ഛനായ വിവരം ശരത് ആരാധകരെ അറിയിച്ചത്
Appani Sharath welcomes the third child

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്

Updated on

മൂന്നാമത്തെ പിഞ്ചോമനയെ ജീവിതത്തിലേക്ക് വരവേറ്റ് നടൻ അപ്പാനി ശരതും ഭാര്യ രേഷ്മയും. ഇൻസ്റ്റ പേജിലൂടെയാണ് മൂന്നാമതും അച്ഛനായ വിവരം ശരത് ആരാധകരെ അറിയിച്ചത്. ചിത്രത്തിനൊപ്പം കുഞ്ഞുവിരലിൽ പിടിച്ചിരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞുങ്ങളാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നും ഇതിൽ എന്നെന്നും അഭിമാനമുള്ള അച്ഛനാണെന്നും ശരത് കുറിച്ചു. കുഞ്ഞിനെ കൈയിലെടുത്തതോടെ പറഞ്ഞറിക്കാനാകാത്ത സന്തോഷം അനുഭവിച്ചെന്നും നടൻ പറഞ്ഞു.

2017 ലായിരുന്നു ശരതിന്‍റെയും രേഷ്മയുടെയും വിവാഹം. 2018ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്.

2021ൽ രണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരത് ജനിച്ചു. കാലടി സംസ്കൃത സർവകലാശാലയിൽ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകമാണ് ശരതിന്‍റെ ജീവിതം മാറ്റിമറിച്ചത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവിയെന്ന കഥാപാത്രത്തെ സിനിമപ്രേമികൾ നെഞ്ചിലേറ്റി. ഇതോടെ തന്‍റെ പേരിനൊപ്പം അപ്പാനിയെന്ന പേരും ശരത് സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com