അറബ് ഇൻഫ്ളുവൻസർ ഖാലിദ് അൽ അമേരി 'ചത്താ പച്ച'യിലൂടെ മലയാള സിനിമയിലേക്ക്

പ്രൊഫഷണൽ റസലിങ് മുഖ്യ പ്രമേയമായ ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
Arab influencer Khalid Al Ameri enters Malayalam cinema with 'Chatha Pacha'

അറബ് ഇൻഫ്ളുവൻസർ ഖാലിദ് അൽ അമേരി 'ചത്താ പച്ച'യിലൂടെ മലയാള സിനിമയിലേക്ക്

Updated on

ദുബായ്: അറബ് ലോകത്തെ പ്രമുഖ ഇൻഫ്ളുവൻസറും കോൺടെന്‍റ് ക്രിയേറ്ററുമായ ഖാലിദ് അൽ അമേരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. മലയാളം ആക്ഷൻ ചിത്രമായ ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസിൽ ഒരു അതിഥി വേഷത്തിലാണ് ഖാലിദ് എത്തുന്നത്. മലയാള സിനിമയിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഖാലിദ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കൊച്ചിയിലാണ് ചിത്രീകരണം. പ്രൊഫഷണൽ റസലിങ് മുഖ്യ പ്രമേയമായ ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മാർക്കോയിലൂടെ പേരുകേട്ട കാൻ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഷിഹാൻ ഷൗക്കത്ത് ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.

ഇതിഹാസ സംഗീത ത്രയമായ ശങ്കർ-എഹ്സാൻ-ലോയ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത.

ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസ് ഈ വർഷാവസാനത്തോടെ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com