പൊലീസ് കഥയുമായി ഷൈജു കുറുപ്പ്; 'ആരം' ആരംഭിച്ചു

സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ഭദ്രദീപം തെളിയിച്ചു
aram film begins

പൊലീസ് കഥയുമായി ഷൈജു കുറുപ്പ്; 'ആരം' ആരംഭിച്ചു

Updated on

ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി.

എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി, ഷഹീൻ സിദ്ദിഖ്, അസ്ക്കർ അലി,തുടങ്ങിയവർ ആശംസകൾ നേർന്നു.

നീതിനിർവ്വഹണം സത്യസന്ധമായും, കുറ്റമറ്റതായും വേണമെന്ന് വിശ്വസിക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്

തന്‍റെ ഔദ്യോഗികജീവിതത്തിൽ ഒരു പ്രശ്നത്തെ നേരിടേണ്ടതായി വരുന്നു. ഇതിന്‍റെ പേരിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇമോഷണൽ ഡ്രാമയായി അവതരിപ്പിക്കുന്നത്.

അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,

ദിനേശ് പ്രഭാകർ മനോജ്.കെ.യു ,ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ : ഹരിത് ,,സുരഭി സന്തോഷ് രമാദേവി. അൻഷമോഹൻ. മാസ്റ്റർ ആദം എറിക്ക്,എന്നിവരും പ്രധാന താരങ്ങളാണ്.

സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ , സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ '

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com