'ആരംഭം ഒരു അൽബാനിയോ കഥ' ഒക്റ്റോബർ 9ന്

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവഹിച്ച 'ആരംഭം ഒരു അൽബാനിയോ കഥ'
'ആരംഭം ഒരു അൽബാനിയോ കഥ' ഒക്റ്റോബർ 9ന്

ആരംഭം ഒരു അൽബാനിയോ കഥ

Updated on: 

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവഹിച്ച 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്റ്റോബർ 9-ന് റിലീസ് ചെയ്യും. ഹൃദയസ്പർശിയായ സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് സംവിധായകൻ ശ്രീജിത്ത് എം. നായർ ഉറപ്പ് നൽകുന്നത്. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നും സംവിധായകൻ. കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാളം തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

ബാനർ - വനശ്രീ ക്രീയേഷൻസ്,  ഒഎംസി എന്‍റർടെയിൻമെന്‍റസ്, വണ്ടർബേ മോഷൻ പിക്ചേഴ്സ്. തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത് സംവിധായകനും രാഗേഷ് ദിപുവും ചേർന്നാണ്.

നിർമാണം കെ.എൻ. ബേത്തൂർ,  എൽദോ ഔസേപ്പ്. ക്യാമറ - സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ. എഡിറ്റർ - ജെ.എൽ. വിശാഖ്, ഗാനരചന- സിന്ധു എസ്. കുറുപ്പ്, അജിത് കെ. ജോസഫ്, സുനിൽ രാമചന്ദ്രൻ. സംഗീതം, പശ്ചാത്തല സംഗീതം- ജയകാർത്തി.

അഭിനേതാക്കൾ: നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ് നീലീശ്വരം, അമിത ദിനേശൻ, സമുദ്ര സാജൻ, പാർവതി ബിനു, സൂര്യ നാരായണൻ, വിഘ്‌നേഷ് വാസവൻ, രജീഷ് മതുകോത്ത്, ബിബിൻ സേവ്യർ, കാളിയർ ഡോളി, ഗ്രീഷ്മ, അസ്‌ലം, അഞ്ജിത, പ്രിൻസ്, ചിന്നു, കുരിയക്കോസ്, വിവേകാനന്ദൻ, ബാബു, വിബീഷ്, അക്ഷയ്, അഭിജിത് എം നായർ, ശ്രീജിത്ത്‌, സരള വലിയകുളങ്ങര, പ്രസന്ന വലിയകുളങ്ങര, മഹാ ദേവൻ, നന്ദകിഷോർ, ദർശ, അഭിരാമി, ജൂനിയർ ആക്ടർ അഷറഫ്. പിആർഒ പി.ആർ. സുമേരൻ.

logo
Metro Vaartha
www.metrovaartha.com