അർജിത് സിങ് രാഷ്ട്രീയ രംഗത്തേക്ക് കടക്കുമോ‍?

അർജിത് സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
arijit singh to politics reports

അർജിത് സിങ്

Updated on

ന‍്യൂഡൽഹി: പിന്നണി ഗാന രംഗത്തു നിന്ന് അടുത്തിടെ വിരമിച്ച അർജിത് സിങ് രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. അർജിത് സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അർജിത് സിങ് ഇന്ത‍്യൻ സംഗീത ലോകത്ത് ഏറെ ആരാധകരുള്ള ഗായകനാണ്.

അർജിത് സിങ്ങിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ‍്യാപനം ഉടനെ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ അർജിത് സിങ് ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന.

സിനിമാ രംഗത്തു നിന്നുണ്ടായ ചില ദുരനുഭവങ്ങളാണ് പിന്നണി ഗാന രംഗത്തു നിന്നും അർജിത് സിങ് പിന്മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ‍്യക്തമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com