അർജിത് സിങ് പാടുന്നതിനിടെ പരിപാടി അവസാനിപ്പിച്ച് സംഘാടകർ; അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകനെന്ന നേട്ടം അർജിത് സിങ് കഴിഞ്ഞ ജൂലൈയിൽ സ്വന്തം പേരിലേക്ക് ചേർത്തിരുന്നു
management cuts power off during arijith singh london concert

അർജിത് സിങ്

Updated on

ലണ്ടൻ: ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ഇന്ത‍്യൻ ഗായകനാണ് അർജിത് സിങ്. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകനെന്ന നേട്ടം അർജിത് സിങ് കഴിഞ്ഞ ജൂലൈയിൽ സ്വന്തം പേരിലേക്ക് ചേർത്തിരുന്നു. എഡ് ഷീരൻ, ബില്ലി എലിഷ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ ലോക പ്രശ്സത ഗായകരെ പിന്നിലാക്കിയായിരുന്നു അർജിത്തിന്‍റെ നേട്ടം.

കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ച് അർജിത് സിങ് ഒരു സംഗീത പരിപാടി നടത്തിയിരുന്നു. എന്നാൽ അർജിത്തിന്‍റെ പാട്ടിനേക്കാൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചയായത് പരിപാടി നടത്തിയ സംഘാടകരുടെ ചില നടപടികളാണ്.

സയ്യാര എന്ന ഗാനം ആലപിക്കുകയായിരുന്നു അർജിത് സിങ്. 10:30 യോടു കൂടിയായിരുന്നു പരിപാടി അവസാനിക്കാൻ സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തേക്കാൾ പരിപാടി നീണ്ടുപോകുകയും ഇതേത്തുടർന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ അധികൃതർ പരിപാടിയുടെ വൈദ‍്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ജനങ്ങൾ വേദിയിൽ നിന്നും ഒഴിഞ്ഞ് പോകുകയും ചെയ്തു. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ ദൃശ‍്യങ്ങൾക്കെതിരേ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നത്. നിയമം നിയമമാണെന്നും അർജിത് തക്ക സമയത്ത് എത്താത്തതു മൂലമാണ് പരിപാടി നീണ്ടു പോയതെന്നുമൊക്കെയാണ് കമന്‍റുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com