ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍റെ ജീവിതം സിനിമയാവുന്നു

രണ്ട് വയസിൽ അമ്മയെ നഷ്ടമായ അരിക്കൊമ്പന്‍റെ സംഭവബഹുലമായ ജീവിതമാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോർട്ടുകൾ
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍റെ ജീവിതം സിനിമയാവുന്നു

ഇടുക്കി: ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്‍റെ ജീവിതം സിനിമയാവുന്നു. അരിക്കൊമ്പൻ എന്നാണ് ചിത്രത്തിന്‍റെ പേര്. ബാദുഷാ സിനിമാസിന്‍റേയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്‍റേയും ബാനറിൽ സാജിദ് യാഹിയാണ് ചിത്രം നിർമ്മിക്കുന്നത്. സുഹൈൽ എം കോയയുടെതാണ് അരിക്കൊമ്പൻ കഥ.

രണ്ട് വയസിൽ അമ്മയെ നഷ്ടമായ അരിക്കൊമ്പന്‍റെ സംഭവബഹുലമായ ജീവിതമാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ അനൗൺസ്മെന്‍റ് പോസ്റ്ററിലും അമ്മ ആനയെയും ഒപ്പം കുട്ടിയാനയെയുമാണ് കാണിച്ചിരിക്കുന്നത്.

അരിക്കൊമ്പനെ സ്ഥലം മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുക്കുകയാണ്. അരിക്കൊമ്പന്‍റെ ജീവിതം സ്ക്രീനിൽ എത്തുന്നത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com