അരിസ്റ്റോ സുരേഷ് നായകനാകുന്ന 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ' ചിത്രീകരണം പൂർത്തിയായി

ബാഗാളികളുടെ കഥ പറയുന്ന ആദ്യത്തെ മലയാള സിനിമയാണ് ഇത്
അരിസ്റ്റോ സുരേഷ് നായകനാകുന്ന 'മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ' ചിത്രീകരണം പൂർത്തിയായി
Updated on

വയലുങ്കൽ ഫിലംസിന്‍റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന "മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി.. കഴിഞ്ഞ ഒരു മാസത്തിലേറെയായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം..

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നപോലെ ബംഗാളികളുടെ നായകനായി അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നു . അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖർ ആയ നിരവധി നടി നടൻമാർ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്ത് വിടുമെന്ന് തിരക്കഥ കൃത്തും സംവിധായക്കാനും നിർമ്മാതാവും ആയ ജോബി വയലുങ്കൽ വെളിപ്പെടുത്തി.

അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബൻ ആലുo മൂടൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് ടെലിവിഷൻ കോമഡി പ്രോഗ്രം താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്നു

ഈ സിനിമയിൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്ന്‌ നിർമ്മാതാവും സംവിദായക്കനുമായ ജോബി വയലുങ്കൽ വെളിപ്പെടുത്തി. കഥ, സംവിധാനo ജോബി വയലുങ്കൽ, തിരക്കഥ - സംഭാക്ഷണം ജോബി വയലുങ്കൽ - ധരൻ ക്യാമറ മാൻ എ കെ ശ്രീക്കുമാർ, എഡിറ്റർ ബിനോയ്‌ ടി വർഗീസ്, സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ - സ്മിത സ്റ്റാൻലി , മ്യൂസിക് ജസീർ, അസി൦ സലിം, വി ബി രാജേഷ്, മേക്കപ്പ് അനീഷ്‌ പാലോട്, ബി ജി എം വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റുംക്കര, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, ജോഷി ജോൺസൺ,ഡ്രോൺ അബിൻ അജയ് ,കോസ്റ്റും ബിന്ദു അഭിലാഷ് എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു. ബാഗാളികളുടെ കഥ പറയുന്ന ആദ്യത്തെ മലയാള സിനിമകൂടിയാണ് ഇത്. സിനിമയുടെ കൂടുതൽ വാർത്തകൾ വരുന്ന ദിവസങ്ങളിൽ പുറത്ത് വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com