ഷൂട്ടിങ്ങിനിടെ കാർ അപകടം; അർജുൻ അശോകനു പരുക്ക്

മുൻകൂർ അനുമതി വാങ്ങാതെയാണ് കാർ ചെയ്സ് ഷൂട്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്. അപകടം സംബന്ധിച്ച് പൊലീസ് കേസെടുത്തു.
Arjun Ashokan, Sangeeth Prathap injured in car crash while film shooting
അപകടത്തിൽപ്പെട്ട കാർ, ഇൻസെറ്റിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്.
Updated on

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ കാർ അപകടത്തിൽ നടൻമാർ അർജുൻ അശോകനും സംഗീത് പ്രതാപിനും പരുക്കേറ്റു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും റോഡിൽ നിന്ന ഫുഡ് ഡെലിവറി ബോയിക്കും പരുക്കുണ്ട്.

ശനിയാഴ്ച പുലർച്ചെ കാർ ചെയ്സ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എറണാകുളം എംജി റോഡിലായിരുന്നു സംഭവം. 'ബ്രൊമാൻസ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി നടൻമാർ കയറിയ കാർ ഒരു ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.

അർജുനും സംഗീതും ഉൾപ്പെടെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ഫുഡ് ഡെലിവറി ബോയിയും അമിത വേഗത്തിലെത്തിയ കാർ കാരണമുണ്ടായ അപകടത്തിൽപ്പെടുകയായിരുന്നു.

നാലു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ, മുൻകൂർ അനുമതി വാങ്ങാതെയാണ് കാർ ചെയ്സ് ഷൂട്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്. അപകടം സംബന്ധിച്ച് പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com