

സൂപ്പർ ഹിറ്റ് ചിത്രം 'ബ്ലാസ്റ്റ്' ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു
അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത് ഹിറ്റായി മറിയ ചിത്രമാണ് 'ബ്ലാസ്റ്റ്'. ആഗോള റിലീസായി മേയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഫാമിലി എന്‍റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
ആഗോള ബോക്സ് ഓഫീസില്‍ 71 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 57 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വെറും 18 കോടിയുടെ മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണിത്.
ഇപ്പോഴിതാ ബ്ലാസ്റ്റിനെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ബ്ലാസ്റ്റ് സ്ട്രീമിങ് ആരംഭിക്കുന്നത്. ജൂൺ 25 മുതലാണ് ചിത്രം ഓണ്‍ലൈനില്‍ ലഭ്യമാകുന്നത്.