രാജകീയ മംഗല്യം; അർജുൻ ടെണ്ടുൽക്കർ വിവാഹിതനാ‍യി, ചടങ്ങിൽ ലോകകപ്പ് താരങ്ങളും

അർജുൻ ടെണ്ടുൽക്കർ-സാനിയ ചന്ദോക്ക് വിവാഹം
Arjun Tendulkar is married

അർജുൻ ടെണ്ടുൽക്കർ വിവാഹിതനാ‍യി

Updated on

മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ മകനും ഇന്ത്യൻ പ്രീമിയർ ലീഗ് താരവുമായ അർജുൻ ടെണ്ടുൽക്കറും-സാനിയ ചന്ദോക്കിന്‍റെയും വിവാഹം പ്രൗഢ ഗംഭീരമായി മുംബൈയിലെ ആഢംബരഹോട്ടലിൽ നടന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വധുവരന്മാർ വിവാഹവേദിയിലെത്തിയത്. തൊട്ട് പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ, ഭാര്യ അഞ്ജലി, മകൾ സാറ എന്നിവരും അനുഗമിച്ചു. പിങ്ക് നിറത്തിലുള്ള സാരിയിലായിരുന്നു അഞ്ജലിയും സാറയും എത്തിയത്.

നിറപുഞ്ചിരിയോടെ അതിഥികളെ വരവേൽക്കുന്ന സച്ചിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

ക്രിക്കറ്റ്, ബിസിനസ്, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീർ കുടുംബസമേതമാണ് വിവാഹത്തിന് എത്തിയത്.

ലോകകപ്പ് താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലായിരുന്നു വിവാഹം, അതിനാൽ തന്നെ ഇംഗ്ലണ്ട്, ഇന്ത്യൻ താരങ്ങളും ചടങ്ങിനെത്തി. എം.എസ്. ധോണി, സുരേഷ് റെയ്ന, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിങ് തുടങ്ങിയവരും എത്തി.

ബോളിവുഡ് താരം ഷാറൂഖ് ഖാൻ കുടുംബത്തിനൊടൊപ്പം എത്തി. അഭിഷേക് ബച്ചനും, ഭാര്യ ഐശ്വര്യയും വിവാഹത്തിനെത്തിയിരുന്നു. അനിൽ അംബാനി, ഭാര്യ നിത അംബാനി കുടുംബസമേതം വിവാഹത്തിന് എത്തി.

logo
Metro Vaartha
www.metrovaartha.com