അയോധ്യയിൽ പ്രതിഷ്ഠ കാണാൻ ടിവിയിലെ രാമനും സീതയും

ടിവി താരങ്ങൾ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍
അരുൺ ഗോവിലും ദീപിക ചിക്കലിയയും രാമന്‍റെയും സീതയുടെയും വേഷത്തിൽ രാമായണം സീരിയലിൽ.
അരുൺ ഗോവിലും ദീപിക ചിക്കലിയയും രാമന്‍റെയും സീതയുടെയും വേഷത്തിൽ രാമായണം സീരിയലിൽ.

അയോധ്യ: ശ്രീരാമൻ ഇന്ത്യയുടെ സംസ്കാരത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും അവിഭാജ്യഘടകമെന്ന് ദൂരദർശന്‍റെ രാമായണം പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട നടൻ അരുൺ ഗോവിൽ. ശ്രീരാമൻ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിലെത്തിയതാണ് ഗോവിൽ. രാമായണം പരമ്പരയിൽ ലക്ഷ്മണനായി തിളങ്ങിയ സുനിൽ ലാഹിരി, സീതയായി വേഷമിട്ട ദീപിക ചിഖ്‌ലിയ എന്നിവരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ അയോധ്യയിലെത്തിയിട്ടുണ്ട്.

സംസ്കാരവും രാജ്യത്തിന്‍റെ സ്വാഭിമാനവുമാണ്. ശ്രീരാമന്‍റെ ധൈര്യം, ഗൗരവം, ചിന്താഗതി, മുതിർന്നവരോടുള്ള ആദരവ് തുടങ്ങിയവയെല്ലാം നമ്മുടെ സംസ്കാരത്തിന്‍റെ ആണിക്കല്ലുകളാണ്. എല്ലാം രാമമയം- അദ്ദേഹം പറഞ്ഞു.

അരുൺ ഗോവിൽ, ദീപിക ചിക്കലിയ
അരുൺ ഗോവിൽ, ദീപിക ചിക്കലിയ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com