''തോബാ തോബാ...'' പാട്ടിനെക്കാൾ വൈറലായി ആശയുടെ ഹുക്ക് സ്റ്റെപ്പ് | Viral Video

ഇതിഹാസത്തിന്‍റെ ചുവടുകൾ ഒരേ സമയം ആരാധകരെ ആശ്ചര്യപ്പെടുത്തുകയും അമ്പരിപ്പിക്കുകയും ചെയ്തു...!!!
asha bhosle performs vicky kaushal's tauba tauba
''തോബാ തോബാ...'' പാട്ടിനെക്കാൾ വൈറലായി ആശയുടെ ഹുക്ക് സ്റ്റെപ്പ്
Updated on

ഇക്കൊല്ലത്തെ ട്രെന്‍ഡിങ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച ഒന്നായിരുന്നു വിക്കി കൗശലിന്‍റെ 'തോബ തോബ'. പാട്ട് വൈറലായതിനൊപ്പം പാട്ടിലെ ഹുക്ക് സ്റ്റെപ്പ് ആളുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ തരംഗവുമാക്കിയിരുന്നു. എന്നാൽ, ഈ വീഡിയോകളെ എല്ലാം ഓവർടേക്ക് ചെയ്ത് ഇതേ ഗാനം പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരിക്കുകയാണ് ഇതിഹാസ ഗായിക ആശ ഭോസ്ലെ...!!

ആശ ഭോസ്ലെ ഹുക്ക് സ്റ്റെപ്പ് വ‍യ്ക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. 91 വയസ് എന്നത് വെറും അക്കം മാത്രമാണെന്നു തെളിയിക്കുന്ന ഇതിഹാസത്തിന്‍റെ ചുവടുകൾ ഒരേ സമയം ആരാധകരെ ആശ്ചര്യപ്പെടുത്തുകയും അമ്പരിപ്പിക്കുകയും ചെയ്യുന്നു...!!!

കഴിഞ്ഞ ദിവസം ദുബായില്‍ സോനു നിഗമിനൊപ്പം നടത്തിയ സംഗീതപരിപാടിയിലാണ് ഈ വർഷത്തെ ഹിറ്റ് ​ഗാനം ആശ ഭോസ്ലെ പാടിയത്. പാട്ട് പാടുന്നതിനൊപ്പെം ആദ്യം ചെറുതായി പാട്ടിനൊത്ത് ചുവടുവയ്ക്കുന്നതും വൈറലായ വീഡിയോയിൽ കാണം. ഇതിനിടെയാണ് കാണികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൈക്ക് മാറ്റിവച്ച് തോബാ തോബയുടെ ഹുക്ക് സ്‌റ്റെപ്പിട്ടത്. സംഭവം എന്തായാലും ആരോധകരെ ഒന്നടങ്കം ഞെട്ടിച്ചു.

ഇതിനിടെ ഗാനത്തിന്‍റെ രചയിതാവും സം​ഗീത സംവിധായികനും ​ഗായകനുമായ കരണ്‍ ഓജ്‌ല ആശ ഭോസ്ലെയുടെ വീഡിയോ പങ്കുവച്ചു. "ആശാ ഭോസ്‌ലെ തോബ തോബ എന്ന പാട്ട് പാടുന്നു എന്നതു മാത്രമല്ല, പാട്ടിനു നൃത്തച്ചുവടുകൾ വയ്ക്കുന്നതും 2024 ലെ എന്‍റെ ബിങ്കോ കാർഡിൽ ഇല്ലായിരുന്നു... ഇതിഹാസം...!" എന്നു കുറിച്ചു.

"ആശ ഭോസ്‌ലെ ജി, ജീവിച്ചിരിക്കുന്ന സംഗീതദേവത, ഇപ്പോൾ തോബ തോബ ആലപിച്ചിരിക്കുന്നു. ഒരു ചെറിയ ഗ്രാമത്തിൽ വളർന്ന ഒരു കുട്ടി എഴുതിയ ഗാനം. സംഗീത പശ്ചാത്തലമോ സംഗീതോപകരണങ്ങളെക്കുറിച്ചുള്ള അറിവോ ഒരു ഉപകരണവും വായിക്കാനുള്ള അറിവോ ഇല്ലാത്ത ഒരാൾ നിർമിച്ച ഈണം. ആ ഗാനത്തിന് ആരാധകരില്‍നിന്നുമാത്രമല്ല, സംഗീതജ്ഞരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ, ഈ നിമിഷം തികച്ചും ഐതിഹാസികമാണ്, എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ തീർച്ചയായും അനുഗ്രഹീതനാണ്, ഇത് കൂടുതല്‍ ഗാനങ്ങള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്", കരണ്‍ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com