കൊച്ചി: ടിക്കി ടാക്കാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരുക്ക്. സിനിമയിലെ സംഘട്ടന രംഗം പരിശീലിക്കുന്നതിനിടെയാണ് കാൽമുട്ടിന് താഴെ പരുക്കേറ്റത്. ഉടൻ തന്നെ താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി.
ഡോക്റ്റർമാർ താരത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം രോഹിത്താണ് സംവിധാനം ചെയ്യുന്നത്. ഇൻഡോനേഷ്യയിൽ നിന്നുള്ള ഫൈറ്റ് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.