സിനിമ കാണാതെ മോശം റിവ്യൂ; 'ആറാട്ടണ്ണനെ' വളഞ്ഞിട്ടാക്രമിച്ച് പ്രേക്ഷകർ‌

കൊച്ചി വനിത-വിനീത തിയെറ്ററിൽ സിനിമ കാണാനെത്തിയവരാണ് സന്തോഷിനെതിരേ തിരിഞ്ഞത്.
സിനിമ കാണാതെ മോശം റിവ്യൂ; 'ആറാട്ടണ്ണനെ' വളഞ്ഞിട്ടാക്രമിച്ച് പ്രേക്ഷകർ‌
Updated on

കൊച്ചി: സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ച് ആറാട്ടണ്ണനെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരേ പ്രേക്ഷകരുടെ കൈയേറ്റ ശ്രമം. കൊച്ചി വനിത-വിനീത തിയെറ്ററിൽ സിനിമ കാണാനെത്തിയവരാണ് സന്തോഷിനെ വളഞ്ഞിട്ടാക്രമിച്ചത്.

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന വിത്തിൻ സെക്കൻഡ്സ് എന്ന സിനിമ കാണാതെ തന്നെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞുവെന്നാണ് ആരോപണം. സന്തോഷിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സന്തോഷ് സിനിമ തുടങ്ങി ഉടൻ തന്നെ തിയെറ്ററിൽ നിന്നിറങ്ങിപ്പോയെന്നും പിന്നീട് യുട്യൂബ് ചാനലുകളോട് സിനിമ മോശമാണെന്ന് അഭിപ്രായം പറയുന്നത് കേട്ട പ്രേക്ഷകരാണ് അതിനെ ചോദ്യം ചെയ്തതെന്നും സിനിമയുടെ സംവിധായകൻ വിജേഷ് പി. വിജയൻ‌ വ്യക്തമാക്കി. സിനിമയുടെ ഒരു സീനെങ്കിലും പറയാൻ ചുറ്റുമുള്ളവർ‌ ആവശ്യപ്പെട്ടെങ്കിലും സന്തോഷിന് അതിനു സാധിച്ചില്ലെന്നും സംവിധായകൻ പറയുന്നു.

മോഹൻലാൽ ചിത്രം ആറാട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനു ശേഷമാണ് സന്തോഷ് വർക്കി ശ്രദ്ധേയനായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com