ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല നിർമാതാക്കൾ; അംഗങ്ങൾക്ക് അസോസിയേഷന്‍റെ കത്ത്

സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് ഏതാനും മാസങ്ങളായി പ്രൊഡ്യൂസേഴ്സ് അസോസിയോഷൻ പുറത്തു വിടുന്നുണ്ട്
association letter to film producers

ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല നിർമാതാക്കൾ; അംഗങ്ങൾക്ക് അസോസിയേഷന്‍റെ വിശദീകരണ കത്ത്

file image

Updated on

എറണാകുളം: ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല മലയാള സിനിമയിലെ നിർമാതാക്കളെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പ്രതിമാസ കളക്ഷൻ റിപ്പോർട്ടുകൾ പരസ്യമാക്കുന്നതിന്‍റെ കാരണങ്ങൾ വ്യക്തമാക്കി അംഗങ്ങൾക്ക് അയച്ച കത്തിലാണ് നിർമാതാക്കൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് ഏതാനും മാസങ്ങളായി പ്രൊഡ്യൂസേഴ്സ് അസോസിയോഷൻ പുറത്തു വിടുന്നുണ്ട്. ഇതിനെതിരേ സിനിമ മേഖലകളിൽ നിന്നും വലിയ വിമർശങ്ങൾ‌ ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍റെ വിശദീകരണം.

ഭൂരിഭാഗം സിനിമകൾക്കും തിയേറ്റർ വരുമാനം മാത്രമാണ് കിട്ടുന്നതെന്നും മിക്ക സിനിമകൾക്ക് ഒടിടി വരുമാനം മുൻപത്തെ പോലെ കിട്ടുന്നല്ലെന്നും കത്തിൽ സംഘടന വ്യക്തമാക്കുന്നു. പല താരങ്ങളുടെയും പ്രതിഫലം പോലും സിനിമകളുടെ ഗ്രോസ് കലക്ഷനായി കിട്ടാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യം എല്ലാവരെയും ബോധ്യപ്പെടുത്താനാണ് സംഘടന വിശദീകരണം നൽ‌കുന്നതെന്നും കത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com