"ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം, ഇനി ആ തെറ്റ് ചെയ്യില്ല"; അശ്വന്ത് കോക്ക്

"മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. പക്ഷേ എനിക്ക് എന്‍റേതായ കാരണങ്ങളുണ്ട്"
aswanth kok opens up about his drunken drive case

"ഞാൻ‌ ജീവിതത്തിൽ നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം, ഇനി ആ തെറ്റ് ചെയ്യില്ല"; അശ്വന്ത് കോക്ക്

Updated on: 

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി യൂട്യൂബർ അശ്വന്ത് കോക്ക്. ജയിലര്‍ 2 ട്രെയിലര്‍ റിവ്യു വിഡിയോയിലാണ് യൂട്യൂബറുടെ പ്രതികരണം. തനിക്ക് തെറ്റ് പറ്റിയെന്നും ഇനി മേലില്‍ മദ്യപിച്ച് വാഹനം ഓടിക്കില്ലെന്നും അശ്വന്ത് വീഡിയോയിൽ പറയുന്നു.

എന്‍റെ വിഡിയോ കാണരുത്. ഞാൻ മോശക്കാരനാണ് എന്നൊക്കെ പലരും പറയുന്നുണ്ട്. ഞാനത് അംഗീകരിക്കുന്നു. മനുഷ്യനാണ് തെറ്റുകള്‍ സംഭവിക്കും. പെന്‍സിലിന്‍റെ പുറകില്‍ എന്തിനാണ് ഇറേസര്‍ എന്ന് പണ്ട് ജോണ്‍ ഡണ്‍ ചോദിച്ചിട്ടുണ്ട്. പെന്‍സിലിന്‍റെ പുറകില്‍ ഇറേസര്‍ വെക്കുന്നത് എഴുതുമ്പോള്‍ തെറ്റും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.

മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലായിരുന്നു. എനിക്ക് എന്‍റേതായ കാരണങ്ങളുണ്ട്. പക്ഷെ ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. ഇനിയൊരിക്കലും ചെയ്യില്ല. എന്നെ ഒരിക്കല്‍ കൂടെ മദ്യപിച്ച് വാഹനമോടിക്കുന്നതായി ആര്‍ക്കും കാണാന്‍ സാധിക്കില്ല. ഇനി കേരള പൊലീസിന് അതിനുള്ള അവസരം ഞാന്‍ കൊടുക്കില്ല.

പക്ഷെ എന്നത്തേയും പോലെ കേരള പൊലീസ് വലിയവരാണ്. അവര്‍ മികച്ചവരാണ്. ഞാന്‍ നിയമവിരുദ്ധമായ ചെയ്ത ഏക കാര്യം ഇതാണ്. ഇനി ഞാനിത് ചെയ്യില്ല. ഞാന്‍ എനിക്ക് നല്‍കുന്ന വാക്കാണിത്', അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com