''വിറ്റു പോയിട്ടും വിട്ടു പോകാത്ത ചിലത്!'' ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി

''എന്നെ ഓർമയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ?''
aswathy sreekanth shares emotional video about her old house

അശ്വതി ശ്രീകാന്ത്

Updated on

ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 20 വർഷം മുൻപ് വിറ്റ, തനിക്കേറെ പ്രിയപ്പെട്ട വീടിനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതുണ്ടെന്നും അങ്ങനെയൊന്നാണിതെന്നും അശ്വതി കുറിപ്പിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ...

''ഒരിക്കൽ നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? എന്നെ ഓർമ്മയില്ലേ എന്ന് ചോദിക്കാൻ പോലുമാവാത്ത വണ്ണം അപരിചിതമായിക്കഴിഞ്ഞ ഒരിടത്തിങ്ങനെ കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ടോ?

ലില്ലിപുട്ടിലെത്തിയ ഗള്ളിവറിന്‍റെ കഥ വായിക്കാൻ പണ്ടിരുന്ന അതേ പടിക്കെട്ടിൽ ഇന്ന് ഞാൻ ഗള്ളിവറോളം വളർന്നു നിൽക്കുകയാണ്. ഒരിക്കൽ എന്‍റേതായിരുന്ന വലിയൊരു ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി പരിണമിച്ചിരിക്കുന്നു.

വെളുത്ത ലില്ലി ചെടികളും കനകാംബരവും പടർന്നു പൂത്ത മുറ്റത്തിന്‍റെ ഇറമ്പുകൾ, എന്‍റെ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്താൻ ബദ്ധപ്പെട്ട അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ - എല്ലാം ഒറ്റ രാത്രിയിൽ ചുരുങ്ങിപ്പോയത് പോയത് പോലെ. വിറ്റു പോയിട്ടും വിട്ട് പോകാത്ത ചിലതില്ലേ...അങ്ങനെയൊന്നാണിത് !

അശ്വതിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് സമാനമായ കമന്‍റുകളുമായി എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളടക്കം കമന്‍റുമായി എത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com