ടെക്നോ ത്രില്ലർ 'അറ്റ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്.
at film release on feb

ടെക്നോ ത്രില്ലർ 'അറ്റ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

Updated on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം"അറ്റ്"ഫെബ്രുവരി 13ന് റിലീസ് ചെയ്യും. പുതുമുഖം ആകാശ് സെന്‍ നായകനാകുന്ന ഈ ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ വേഷത്തിൽ ഷാജു ശ്രീധറും എത്തുന്നുണ്ട്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളത്തിൽ ഇത് ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ഈ ചിത്രത്തിനുണ്ട്.

കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ എത്തുന്ന ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങി ഒട്ടേറെപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളും, സിനിമയുടെ പോസ്റ്ററും, ടീസറും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കഥ, എഡിറ്റിംഗ് എന്നിവ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ക്യാമറ. ഹുമറും ഷാജഹാനും 4മ്യൂസിക്സ് എന്നിവർ ചേർന്നാണ് സംഗീതം. പി.ആർ.ഒ: പി.ശിവപ്രസാദ്,

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com