അയാളനിലെ എലിയന് മാത്രം 2 കോടി രൂപ

4500-ലധികം വിഎഫ്‌എക്‌സ് ഷോട്ടുകളുള്ള ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മുഴുനീള ലൈവ്-ആക്ഷൻ ചിത്രമായിരിക്കും ‘അയാളൻ’
അയാളനിലെ  എലിയന് മാത്രം 2 കോടി രൂപ
Updated on

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്‌ ‘അയാളന്‍’. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയെറ്ററുകളില്‍ എത്തുന്നത്. 4500-ലധികം വിഎഫ്‌എക്‌സ് ഷോട്ടുകളുള്ള ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മുഴുനീള ലൈവ്-ആക്ഷൻ ചിത്രമായിരിക്കും ‘അയാളൻ’. ചിത്രത്തിലെ ഏലിയന്‍ കഥാപാത്രത്തിന് മാത്രം 2 കോടി രൂപയാണ് ചിലവായത്.

ഇതിനുവേണ്ടി സൃഷ്ടിച്ച പാവയിലാണ് കമ്പ്യൂട്ടര്‍ ഗ്രഫിക്സിന്‍റെ സഹായത്തോടെ അന്യഗ്രഹജീവിയെ സൃഷ്ടിച്ചത്. ചിത്രത്തിന്‍റെ പ്രമോഷന്‍ സമയത്ത് ഈ പാവയെ എല്ലാരുടെയും മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ജെ. രാജേഷ് പറഞ്ഞു. ഏകദേശം അഞ്ചു വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്‍റെ വി.എഫ്കസ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. അവതാര്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കമ്പനിയാണ് അയാളന്‍റെ വി.എഫ്.എക്സ് ജോലികള്‍ ചെയ്തിട്ടുള്ളത്.ഇഷ കോപ്പിക്കർ, ശരദ് കേൽക്കർ എന്നിവരാണ് മറ്റ് താരങ്ങള്‍. കരുണാകരന്‍, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com