'പണം തന്നില്ലെങ്കിൽ അപായപ്പെടുത്തും', നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി

ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിലെ അംഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരാൾ താരത്തിന് ഭീഷണി സന്ദേശം അയച്ചത്
Ayushmann Khurrana gets threat

ആയുഷ്മാൻ ഖുറാന

Updated on: 

നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് ബോളിവുഡിനെ ഒന്നാകെ ഭീതിയിലാക്കിയിരിക്കുകയാണ്. പിന്നാലെ നടന്മാർക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളും വ്യാപകമാവുകയാണ്. നടൻ ആയുഷ്മാൻ ഖുറാനയ്ക്കാണ് ഭീകര സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിലെ അംഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരാൾ താരത്തിന് ഭീഷണി സന്ദേശം അയച്ചത്.

കോടികളാണ് നടനിൽ നിന്ന് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ അപായപ്പെടുത്തുമെന്നുമാണ് ഭീഷണി. ഭീഷണി സന്ദേശത്തിനു പിന്നാലെ ആയുഷ്മാൻ ഖുറാന മുംബൈ പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശം അയച്ചത് ആരാണ് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന് സന്ദേശവുമായി ബന്ധമുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക.

കഴിഞ്ഞ ദിവസം തുഷാർ കപൂറിനും ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബിഷ്ണോയ് ഗ്യാങ്ങിൽ നിന്നാണ് എന്നു പറഞ്ഞുകൊണ്ടാണ് സന്ദേശം എത്തിയത്. ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ഹാരി ബോക്സർ എന്ന് പറഞ്ഞാണ് നടന് സന്ദേശം എത്തിയത്. അഞ്ച് കോടി രൂപയാണ് നടനോട് ആവശ്യപ്പെട്ടത്. രണ്ട് നടന്മാർക്കും ലഭിച്ച ഭീഷണി സന്ദേശങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.