സന്തോഷ് പണ്ഡിറ്റിന്‍റെ അയ്യപ്പഭക്തിഗാനം ഹിറ്റ്; മധുരപ്രതികാരമെന്ന് ആരാധകർ

സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.

യൂട്യൂബിൽ വൈറലായി സന്തോഷ് പണ്ഡിറ്റിന്‍റെ അയ്യപ്പ ഭക്തിഗാനം. ശബരിമലയിലെ സ്വാമി എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.

ഇതു വരെ പാടിയതിൽ ഇതാണ് ബെസ്റ്റ് എന്നാണ് യൂട്യൂബിൽ വിഡിയോക്ക് കിട്ടിയിരിക്കുന്ന ഒരു കമന്‍റ്. കളിയാക്കിയവർക്കുള്ള മറുപടി, മധുരപ്രതികാരമെന്നും ഒരാൾ കുറിച്ചിട്ടുണ്ട്. ശ്രീചരണിന്‍റെ വരികൾക്ക് ജെ.ജെ. സംഗീത് ആണ് ഈണം നൽകിയിരിക്കുന്നത്.

മ്യൂസിക് ഷാക്കിന്‍റെ ബാനറിൽ ഇൻഷാദ് നസീം ആണ് ആൽബം നിർമിച്ചിരിക്കുന്നത്. 9 ദിവസം കൊണ്ട് അറുപത്തിനാലായിരത്തിലധികം പേരാണ് ഗാനം കണ്ടിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com