'ബാഹുബലി 3' വരുമെന്ന് റാണ ദഗുബാട്ടി, ഉറപ്പിച്ച് പ്രഭാസും; ആവേശത്തില്‍ ആരാധകര്‍

പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക എന്നിവരാണ് മൂന്നാം ഭാഗത്തേക്കുറിച്ച് സൂചന നല്‍കിയത്
Baahubali 3 hinted by Prabhas-Rana, fans excited

'ബാഹുബലി 3' വരുമെന്ന് റാണ ദഗുബാട്ടി, ഉറപ്പിച്ച് പ്രഭാസും; ആവേശത്തില്‍ ആരാധകര്‍

Updated on

ഇന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ വിധി മാറ്റി എഴുതിയ ചിത്രമാണ് എസ്.എസ്. രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗമായി എത്തിയ ചിത്രം ആഗോളതലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധനേടി. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്നാണ് സൂചനകള്‍.

ബാഹുബലി അഭിനേതാക്കളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക എന്നിവരാണ് മൂന്നാം ഭാഗത്തേക്കുറിച്ച് സൂചന നല്‍കിയത്. നെറ്റ്ഫ്‌ളിക്‌സിന്റെ 'ബാഹുബലി: ദി ടോര്‍ച്ച്‌ബേറര്‍' എന്ന ഡോക്യുമെന്ററിയിലാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. ബാഹുബലിയുടെ മൂന്നാം വരവിനെക്കുറിച്ചാണ് മൂന്നു പേരും സംസാരിക്കുന്നത്.

''ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും.'' എന്നാണ് റാണ ദഗുബാട്ടി പറയുന്നത്. ഇത് കേട്ട് പ്രഭാസ് മൂന്ന് വിരലുകള്‍ ഉയര്‍ത്തി ചിരിക്കുന്നതും അനുഷ് ബാഹുബലിയെന്ന് പറയുന്നതുമാണ് ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത് കാണുന്നത്. ലെഗസി തുടരും എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.

logo
Metro Vaartha
www.metrovaartha.com