'എന്‍റെ വാപ്പി ആരെയും പറ്റിച്ചിട്ടില്ല, കടം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു തരും': പ്രതികരണവുമായി ബാദുഷയുടെ മകൾ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു ഷിഫയുടെ പ്രതികരണം
badusha's daughter on cyber attack

'എന്‍റെ വാപ്പി ആരെയും പറ്റിച്ചിട്ടില്ല, കടം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു തരും': പ്രതികരണവുമായി ബാദുഷയുടെ മകൾ

Updated on

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ഹരീഷ് കണാരൻ രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്റെ കയ്യിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരിച്ചുചോദിച്ചപ്പോൾ തനിക്ക് വന്ന സിനിമകൾ ബാദുഷ മുടക്കി എന്നുമായിരുന്നു ആരോപണം. ഇപ്പോൾ അതിൽ പ്രതികരണവുമായി ബാദുഷയുടെ മകൾ ഷിഫ ബാദുഷ രം​ഗത്തെത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു ഷിഫയുടെ പ്രതികരണം. വാപ്പി കടം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് തിരിച്ച് കൊടുക്കുമെന്നാണ് ഷിഫ പറഞ്ഞത്. തന്റെ വാപ്പി ആരെയും പറ്റിച്ചിട്ടില്ല. ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. സിനിമയായതിനാല്‍ തന്നെ റോളിങ് നടക്കുന്നുണ്ടെന്നും ഷിഫ പറയുന്നു.

‘വാപ്പിയോട് ഞാന്‍ ചോദിച്ചു എന്താണ് പ്രശ്നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്, വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് എന്‍റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍റെ വാപ്പി ബാദുഷ കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ എനിക്ക് അഭിമാനമേയുള്ളു. എന്നാൽ പ്രൊഡ്യൂസര്‍ ബാദുഷയുടെ മോളെന്ന് അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല, വാപ്പിയുടെ പേര് പറഞ്ഞ് എന്‍റെ കമന്‍റ് ബോക്സില്‍ തുള്ളരുത്’- ഷിഫ പറഞ്ഞു.

എൻ എം ബാദുഷ വിഷയത്തിൽ പ്രതികരണവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തന്‍റെ ചിത്രമായ റേച്ചലിന്‍റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്. ഒരാഴ്ചത്തെ അവധിയില്‍ കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കുന്നില്ലെന്നാണ് ഹരീഷിന്‍റെ പരാതി. നാലു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നും തനിക്കു വന്ന സിനിമകള്‍ ബാദുഷ മുടക്കിയെന്നും ഹരീഷ് ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com