ദിലീപ് നായകനാകുന്ന ബാന്ദ്ര ടീസർ പുറത്തിറങ്ങി

വൻ താരനിര തന്നെയാണു ചിത്രത്തിൽ അണിനിരക്കുന്നത്
ദിലീപ് നായകനാകുന്ന ബാന്ദ്ര ടീസർ പുറത്തിറങ്ങി
Updated on

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാന്ദ്ര എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയാണു ചിത്രത്തിലെ നായിക. വൻ താരനിര തന്നെയാണു ചിത്രത്തിൽ അണിനിരക്കുന്നത്.

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണു ചിത്രം നിർമിച്ചിരിക്കുന്നത്. രചന ഉദയ്കൃഷ്ണ. ഛായാഗ്രഹണം ഷാജി കുമാർ. ശരത് കുമാർ, ദിനോ മോറിയ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ്കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ബാന്ദ്രയുടെ ടീസർ സ്വീകാര്യത നേടി മുന്നേറുകയാണ്. ആക്ഷനു പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കും ബാന്ദ്രയെന്നാണു ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. അഹമ്മദാബാദ്, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

logo
Metro Vaartha
www.metrovaartha.com