"ഒരു നടി ഐ ലവ് യു എന്ന് പറഞ്ഞു, വെപ്രാളത്തിൽ ഞാനും ഐ ലവ് യു ടൂ എന്ന് പറഞ്ഞു": പൊട്ടിച്ചിരിപ്പിച്ച് ബേസിൽ | Video

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങിലായിരുന്നു ബേസിലിന്‍റെ വൈറൽ പ്രസംഗം
basil joseph funny award speech viral video

ബേസിൽ ജോസഫ്

Updated on

വളരെ വേഗം മലയാള സിനിമയും കടന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തിലേക്കും തന്‍റെ സാന്നിധ്യം ഉറപ്പിക്കുന്ന നടനാണ് ബേസിൽ ജോസഫ്. പെന്മാൻ എന്ന ചിത്രം ബേസിലിന് കേരളത്തിന് പുറത്തും വലിയ ആരാധകവൃന്ദം ഉണ്ടാകാൻ കാരണമായി. കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ബേസിലിനും പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്.

അവാർഡ് സ്വീകരിച്ച ശേഷമുള്ള ബേസിലിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകരായ രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്. രണ്ട് ഗംഭീര സംവിധായകരുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ബേസില്‍ പറഞ്ഞു.

"സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു വേദിയിലേക്ക് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റ്യൂം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു. അപ്പോൾ യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇത് തന്നെയായിരുന്നു മനസിൽ പറഞ്ഞു കൊണ്ടിരുന്നത്. ഈ ഹാളിലേക്ക് കയറി വന്നപ്പോൾ ഒരു നടി എന്നെ കണ്ടതും ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു. പെട്ടെന്ന് ഐ ലവ് യു ടൂ എന്ന് മറുപടി പറഞ്ഞു. പിന്നീട് അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്ര നെർവസാണ് ഞാൻ" എന്നാണ് ബേസിൽ പറഞ്ഞത്. ബേസിലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ അധികം പ്രചരിച്ചു കഴിഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com