പേടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സുമതി വളവ്

സ്ഥിരം ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തം.

The scary and hilarious Sumati curve

സുമതി വളവ്

Updated on

ഇതുവരെ കണ്ട് ശീലിച്ച പ്രേതകഥകളില്‍ നിന്ന് വ്യത്യസ്തമാണ് സുമതി വളവ്. തൊണ്ണുറുകളുടെ അവസാനം പശ്ചാത്തലമായി വരുന്ന സിനിമയില്‍ നര്‍മ്മവും ആക്ഷനും ഒപ്പം നാട്ടിന്‍പുറത്തിന്‌റെ നന്മകളും എല്ലാം ഒത്തു ചേരുന്ന വിധത്തിലാണ് കഥ പറച്ചില്‍. അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, ഗോകുല്‍ സുരേഷ്, സിജ റോസ്, ശിവദ, ദൃശ്യ തുടങ്ങി ഒട്ടേറെ താരങ്ങളുമുണ്ട്. പ്രേതകഥയുമായി ബന്ധപ്പെട്ട അനുഭവം പറഞ്ഞ് തുടങ്ങുന്ന അവസാനിക്കുമ്പോഴും അതേ സ്ഥിതി തന്നെയാണ്.

അര്‍ജൂന്‍ അശോകന്‍ തന്‌റെ സ്വഭാവിക രീതിയില്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചില്ലെങ്കിലും തിരക്കഥയുടെ ബലമില്ലായ്മ ചിലയിടങ്ങളില്‍ പോരായ്മയാണ്. മറ്റൊന്ന് അനാവശ്യ സീനുകളില്‍ കയറി വരുന്ന പാട്ടുകളാണ്. ഇതൊഴിവാക്കിയാല്‍ 120 മിനിറ്റ് കൊണ്ട് വൃത്തിയായി പറയാവുന്ന കഥ ചിത്രത്തിനുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്.

പേടിപ്പിക്കാനുള്ള രംഗങ്ങളും ചിരിപ്പിക്കാനുള്ള രംഗങ്ങളും ആവോളം ഉള്ള ചിത്രത്തില്‍ ചില സസ്‌പെന്‍സുകളും ഒളിപ്പിച്ച് വച്ചിട്ടുണ്ട്. ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് സുമതി വളവ്. മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ ആദ്യചിത്രമാണ് ഒന്ന് കൂടി മികച്ച് നില്‍ക്കുന്നത് എന്ന് പറയേണ്ടി വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com