ബോക്സ് ഓഫിസിൽ ഗിരീഷ് എ.ഡി മാജിക്; 300 കോടിയും കടന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ്

തിയെറ്റർ റിലീസായി 23 ദിവസം പിന്നിടുമ്പോഴാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്
bethlehem kudumba unit movie box office collection updates

ബോക്സ് ഓഫിസിൽ ഗിരീഷ് എ.ഡി മാജിക്; 300 കോടിയും കടന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ്

Updated on

മോളിവുഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പണം വാരി ചിത്രമായി മാറി ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരിഷ് എ.ഡി ഒരുക്കിയ ചിത്രം ഇതിനോടകം ബോക്സ് ഓഫിസിൽ നിന്നും 300 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർ‌ട്ടുകൾ.

തിയെറ്റർ റിലീസായി 23 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കല‍്യാണി പ്രിയദർശൻ മുഖ‍്യ കഥാപാത്രമായെത്തിയ ലോക ചാപ്റ്റർ വൺ ചന്ദ്രയാണ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ‍്യ മലയാള ചിത്രം. 303-304 കോടി രൂപയായിരുന്നു ലോകയുടെ ലൈഫ് ടൈം കളക്ഷൻ.

ഗിരീഷ് എഡി ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ മികച്ച ബുക്കിങ്ങാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, ശ‍്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com