'തലൈവർ ടാ..' റിലീസ് ചെയ്ത് 28 വർഷത്തിനുശേഷം റെക്കോഡ് കുറിച്ച് രജനിചിത്രം 'ബാഷ'

റെക്കോഡ് ബ്രേക്കിങ് ടെലിവിഷൻ റേറ്റിങ് നേടിയ വാർത്ത എന്തായാലും രജനി ആരാധകർ ആഘോഷിക്കുകയാണ്
'തലൈവർ ടാ..' റിലീസ് ചെയ്ത് 28 വർഷത്തിനുശേഷം റെക്കോഡ് കുറിച്ച് രജനിചിത്രം 'ബാഷ'
Updated on

തിയെറ്ററുകളിൽ ഒരു തലമുറയെ ആവേശത്തിൽ ആറാടിച്ച ചിത്രമാണു സ്റ്റൈൽ മന്നൻ രജനികാന്തിന്‍റെ ബാഷ. ഇന്നും അതേ ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ചിത്രം. ഇന്നുകാണുന്ന ഡോൺ സിനിമകളുടെ പൂർവികൻ എന്നു തന്നെ ബാഷയെ വിശേഷിപ്പിക്കാം. റിലീസ് ചെയ്ത് ഇരുപത്തെട്ടു വർഷം പിന്നിടുമ്പോഴൊരു റെക്കോഡ് കുറിക്കാൻ മറ്റാർക്കു കഴിയും. അതേ, ബാഷയിലൂടെ രജനികാന്ത് അത്തരമൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു.

കഴിഞ്ഞദിവസം ബാഷ സൺ ടിവിയിൽ വീണ്ടും സംപ്രേഷണം ചെയ്തു. ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോഡ് കുറിച്ചു ആ സംപ്രേഷണം. ഏറ്റവും കൂടുതൽ ടെലിവിഷൻ റേറ്റിങ് കിട്ടിയ ചിത്രമായി ബാഷ മാറിയിരിക്കുന്നു. റെക്കോഡ് ബ്രേക്കിങ് ടെലിവിഷൻ റേറ്റിങ് നേടിയ വാർത്ത എന്തായാലും രജനി ആരാധകർ ആഘോഷിക്കുകയാണ്.

1995-ലാണു ബാഷ തിയെറ്ററുകളിൽ എത്തിയത്. നഗ്മ, രഘുവരൻ, ദേവൻ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. ഓട്ടൊ ഡ്രൈവർ മാണിക്യമായും, ബാഷയായും രജനികാന്ത് തിളങ്ങി നിന്ന ചിത്രം സംവിധാനം ചെയ്തതു സുരേഷ് കൃഷ്ണ. ഒരു വർഷത്തിലധികം ചിത്രം തിയെറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com