"പുരുഷന്‍റെ കാല്‍ക്കീഴിലാണ് സ്ത്രീയുടെ സ്വര്‍ഗമെന്നൊക്കെ പറഞ്ഞിട്ടുണ്ട്, എതിർത്തിട്ടൊന്നും കാര്യമില്ല"; ഭാഗ്യലക്ഷ്മി

"എത്ര താത്പര്യമില്ലെങ്കിലും പല കാര്യങ്ങളും നമുക്ക് പറയേണ്ടി വരും"
bhagyalakshmi about her dubbing

ഭാഗ്യലക്ഷ്മി

File photo

Updated on: 

മലയാള സിനിമയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ നിരവധി ഐക്കോണിക് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. അതേസമയം താൻ ചെയ്ത എല്ലാ ഡയലോഗുകളും കംഫർട്ടബിളായിട്ടല്ല ചെയ്തതെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.

ആർജെ ഗദ്ദാഫിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.

''കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ട് ക്രിഞ്ച് തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് തോന്നി. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.

പേരു കേട്ടൊരു സിനിമ. പുരുഷന്‍റെ കാല്‍ക്കീഴിലാണ് നമ്മള്‍ സ്ത്രീകളുടെ സ്വര്‍ഗമെന്ന് പറഞ്ഞിട്ടുണ്ട്. പറയാന്‍ പറ്റൂല എന്ന് ഞാന്‍ പറഞ്ഞു. മിണ്ടാതെ ഡബ്ബ് ചെയ്യൂവെന്നാണ് തിരിച്ചെന്നോട് പറഞ്ഞത്. സഹിക്കാന്‍ വയ്യാ, എന്താണിത് എന്ന് ഞാന്‍ ചോദിച്ചു. ആണാകുമ്പോള്‍ ചെളി കണ്ടിടത്ത് ചവിട്ടും, വെള്ളം കണ്ടിടത്ത് കഴുകയും ചെയ്യും. പക്ഷെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ എന്തൊരു വൃത്തികെട്ട ഡയലോഗ് എന്ന് പറയുമായിരുന്നു. കുറച്ച് മുതിര്‍ന്നപ്പോള്‍ ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം എന്ന് പറയും. ചിലപ്പോൾ എന്ത് കിട്ടിയാലും ചെയ്യേണ്ടിവരും. അവിടെ ഫെമിനിസമൊന്നും പറയാനാവില്ല.'' താരം പറയുന്നു.

logo
Metro Vaartha
www.metrovaartha.com