

ഉർവശി | ഭാഗ്യലക്ഷ്മി
നടി ഉര്‍വശിയ്‌ക്കെതിരേ വിമർശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പുതിയ ചിത്രം ആശയുടെ പ്രൊമോഷന്‍റെ ഭാഗമായി ഊർവശി നല്‍കിയ അഭിമുഖത്തിനെ പശ്ചാത്തലത്തിലാണ് വിമർശനം. ഉര്‍വശിയുടെ പഴയ സിനിമകളെക്കുറിച്ച് സംസാരിക്കവെ കളിപ്പാട്ടം എന്ന ചിത്രത്തെക്കുറിച്ച് അവതാരിക പരാമര്‍ശിച്ചിരുന്നു.
കളിപ്പാട്ടത്തെക്കുറിച്ച് സംസാരിക്കവെ അവതാരക ഡബ്ബിങിനെക്കുറിച്ച് ചോദ്യം ചേദിച്ചെങ്കിലും ഉർവശി മറുപടി നല്‍കിയില്ല. ഉര്‍വശി ഡബ്ബിങിനെക്കുറിച്ചോ ആര്‍ട്ടിസ്റ്റിനെക്കുറിച്ചോ സംസാരിക്കാതെ മറ്റ് വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
''ഈ സിനിമയൊന്നും ആരാണ് ശബ്ദം നല്‍കിയതെന്ന് അവര്‍ക്ക് അറിയേയില്ല പാവം ല്ലേ.. പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹന്‍ലാലിന്‍റെ വിസ്മയയെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്‍റെ പേര് പറഞ്ഞു. എന്‍റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും' എന്നാണ് ഭാഗ്യലക്ഷ്മി ഫെയ്സ് ബുക്കിൽ കുറിച്ചത്.