

'ഇത്തവണ 100 കോടി തൂക്കും', ഭരതനാട്യം 3 വരുന്നു, ഹൊറർ കോമഡിയുമായി 'രാസലീല'
മലയാള സിനിമയെ ഒന്നാകെ അമ്പരപ്പിച്ച ചിത്രമാണ് ഭരതനാട്യം. ആദ്യ ചിത്രം തിയറ്ററിൽ വലിയ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ വൻ ഹിറ്റാതെ. പിന്നാലെ എത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഭരതനാട്യം 2: മോഹിനിയാട്ടം തിയറ്ററിൽ വൻ കളക്ഷൻ നേടി. ഇപ്പോൾ ചിത്രത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹിനിയാട്ടത്തിന്‍റെ സക്സസ് മീറ്റിനിടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്.
രാസലീല എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ഹൊറർ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് ടീസറും പുറത്തുവന്നു. എന്തായാലും ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിയിരിക്കുകയാണ് മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം. നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഇത്തവണ 100 കോടി ഉറപ്പാണ് എന്നാണ് കമന്‍റുകൾ.
ഹോറർ കോമഡിയാണെന്ന് പറഞ്ഞതോടെ സുരാജ് വെഞ്ഞാറമൂടിന്‍റെ ഗോവിന്ദരാജ ചിത്രത്തിലുണ്ടാകുമോ എന്നാണ് പലരുടേയും ചോദ്യം. സാധാരണ സിനിമാ ഫ്രാഞ്ചൈസികൾ ഒരേ ജോണറിലുള്ള കഥകളുമായി മുന്നോട്ട് പോകുമ്പോൾ, മോഹിനിയാട്ടം ഓരോ ഭാഗത്തിലും വ്യത്യസ്തമായ പ്രമേയങ്ങളാണ് പരീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ ചിത്രമായ 'ഭരതനാട്യം' ഒരു സമ്പൂർണ്ണ ഫാമിലി കോമഡി എന്റർടെയ്‌നറായിരുന്നുവെങ്കിൽ, രണ്ടാംഭാഗമായ 'മോഹിനിയാട്ടം' ഡാർക്ക് ഹ്യൂമറായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്നത് ബോധപൂർവമായ തീരുമാനമാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.