മഹാമാരിയുടെ കാലത്തെ പലായനകഥ: ബ്ലാക്ക് ആൻഡ് വൈറ്റ് ബോളിവുഡ് ചിത്രം 'ഭീഡ്' ട്രെയിലർ

മഹാമാരിയുടെ കാലത്തെ പലായനകഥ: ബ്ലാക്ക് ആൻഡ് വൈറ്റ് ബോളിവുഡ് ചിത്രം 'ഭീഡ്' ട്രെയിലർ

രാജ്കുമാർ റാവു, ഭൂമി പട്നേക്കർ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Published on

കൊവിഡ് മഹാമാരിയുടെ കാലത്തെ പലായനത്തിന്‍റെ കഥ പറയുന്ന ഭീഡ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ എത്തി. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഭീഡ് എന്ന സിനിമ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കുന്നത്.

തും ബിൻ, തപ്പഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു അനുഭവ് സിൻഹ. കൊവിഡ് മഹാമാരിയുടെ കാലത്തെ തൊഴിലാളികളുടെ പലായനവും, സാധാരണക്കാരുടെ ജീവിതവുമൊക്കെയാണു ഭീഡ് എന്ന ചിത്രം. 1947 കാലത്തെ വിഭജനത്തിനു തുല്യമായ അവസ്ഥ ആയതുകൊണ്ടാണു ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രമെടുക്കാൻ തീരുമാനിച്ചത്.

ലോക്ക്ഡൗൺ കാരണം ജോലി നഷ്ടമായ സാധാരണക്കാരുടെയും, അവരുടെ കുടുംബത്തിന്‍റെയും ജീവിതമാണു ഭീഡ് എന്ന സിനിമയിലൂടെ പറയുന്നത്. രാജ്കുമാർ റാവു, ഭൂമി പട്നേക്കർ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർച്ച് 24-നു തിയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com