അമല്‍ നീരദ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സംവിധായകനാകുന്നു

സൂപ്പർഹിറ്റ്‌ ചിത്രമായ കുമ്പളങ്ങി നൈറ്റ്സില്‍ ദേവദത്ത് സഹ സംവിധായകനായിരുന്നു
dheeran movie poster
dheeran movie poster

കോതമംഗലം : ഭീഷ്‍മപര്‍വ്വം എന്ന അമല്‍ നീരദ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ധീരൻ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും ദേവദത്ത് ഷാജിയാണ് ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വികൃതി, ജാൻ.എ.മന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും (ചിയേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്) ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂപ്പർഹിറ്റ്‌ ചിത്രമായ കുമ്പളങ്ങി നൈറ്റ്സില്‍ ദേവദത്ത് സഹ സംവിധായകനായിരുന്നു. കോതമംഗലം എം. എ. എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥികൂടിയായ ദേവദത്ത് ഷാജി കോതമംഗലം, ഓടക്കാലി പനിച്ചയം സ്വദേശിയാണ്. അശമന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഷാജി സരിഗയുടെയും അശമന്നൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സുബി ഷാജിയുടെയും മകനാണ്.ഷൈന ആർ കൃഷ്ണയാണ് ഭാര്യ.

Trending

No stories found.

Latest News

No stories found.