സംവിധാനം പ്രിയദർശൻ, അക്ഷയ് കുമാർ നായകൻ; 'ഭൂത് ബംഗ്ല' ഒടിടിയിൽ

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്
bhooth bangla ott release updates

ചിത്രത്തിൽ നിന്ന്

Updated on

ബോളിവുഡ് താരം അക്ഷയ് കുമാറും മലയാളി സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിച്ച ഹെറർഡ കോമഡി ചിത്രം ഭൂത് ബംഗ്ല ഒടിടിയിലെത്തി. ഏപ്രിൽ 10 2026ലാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തത്.

ബോക്സ് ഓഫിസിൽ തരക്കേടില്ലാത്ത കളക്ഷൻ ലഭിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിൽ സബ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രമെ ചിത്രം കാണാൻ സാധിക്കുകയുള്ളൂ. അക്ഷയ് കുമാറിനു പുറമെ പരേഷ് റാവൽ, തബു, വാമിഖ ഖബ്ബി, മിഥില പാൽക്കർ, മനോജ് ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പ്രീതം ചക്രവർത്തി സംഗീതം കൈകാര‍്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ ദിവാകർ മണിയാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com