
ബിബിൻ ജോർജ് നായകനാകുന്ന കൂടൽ തിയെറ്ററുകളിലേക്ക്
Ajay Thundathil
ബിബിൻ ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ക്യാമ്പിങ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 'കൂടൽ' ജൂൺ 20ന് തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും. ചെക്കൻ എന്ന സിനിമയ്ക്കു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേർന്നാണ്.
അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒരു ക്യാമ്പിങ്ങിൽ ഒരുമിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. എട്ടോളം പാട്ടുകളുമായെത്തുന്ന കൂടലിലെ 'അന്തിമുല്ല പൂത്തേ' എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ലിസ്റ്റിലാണ്.
പി ആന്‍റ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെ.വിയാണ് നിർമാണം. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്യാമറ: ഷജീർ പപ്പ, കോ റൈറ്റേഴ്‌സ്: റാഫി മങ്കട-യാസിർ പരതക്കാട്, എഡിറ്റർ: ജർഷാജ് കൊമ്മേരി, പ്രൊജക്റ്റ് ഡിസൈനർ: സന്തോഷ് കൈമൾ, സംഗീതം: സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി. ലിറിക്‌സ്: ഷിബു പുലർകാഴ്ച, എം. കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്. ഗായകർ: നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്.