ബിഗ്ബോസിൽ രേണു സുധി അടക്കം 19 പേർ, കൂടുതൽ പ്രതിഫലം ആർക്ക്?

വലിയ പ്രതിഫലത്തോടെയാണ് രേണു സുധിയെ ഷോയിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Bigg boss season 7 contestants , renu sudhi payment

ബിഗ്ബോസിൽ രേണു സുധി അടക്കം 19 പേർ, കൂടുതൽ പ്രതിഫലം ആർക്ക്?

Updated on

നിരവധി പ്രവചനങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം സീസൺ 7ന് തുടക്കമായി. ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തുന്നത്.

സിനിമാ താരം അപ്പാനി ശരത്തും യൂട്യൂബറും ഇൻഫ്ലുവൻസറും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയും ഉൾപ്പെടെ 19 പേരാണ് ഷോയിൽ പങ്കെടുക്കുന്നത്. വലിയ പ്രതിഫലത്തോടെയാണ് രേണു സുധിയെ ഷോയിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അഭിമുഖങ്ങളിലൂടെയും റീൽസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സജീവമായി നിന്നിരുന്ന രേണു സുധി വലിയ തുകയാണ് പ്രതിഫലമായി ഉറപ്പിച്ചിരിക്കുന്നത്.

ബിഗ്ബോസ് സീസൺ 7 മത്സരാർഥികളെ പരിചയപ്പെടാം

  1. അനീഷ് തറയിൽ എഴുത്തുകാരൻ, കർഷകൻ, സർക്കാർ ജീവനക്കാരൻ. സാധാരണക്കാർക്ക് ബിഗ്ബോസിൽ പങ്കെടുക്കുന്നതിനുള്ള അവസ‌രം ഉറപ്പാക്കുന്നതിനായി നടത്തിയ മത്സരത്തിലെ വിജയി.

  2. അനുമോൾ ടെലിവിഷൻ നടിയും അവതാരകയും, സ്റ്റാർ മാജിക് , സുരഭിയും സുഹാസിനിയും എന്നീ പരമ്പരകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാണ് .

  3. ആര്യൻ കതൂരിയ - മോഡലും നടനുമാണ്, വടക്കൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അംഗീകാരം ലഭിച്ചു .

  4. കലാഭവൻ സരിഗ - കോമഡി ആർട്ടിസ്റ്റ്.

  5. അക്ബർ ഖാൻ – പിന്നണി ഗായകനും തത്സമയ സ്റ്റേജ് പെർഫോമറും.

  6. ആർജെ ബിൻസി – റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനും.

  7. ഒനിയ‌ൽ സാബു - അഭിഭാഷകൻ, വ്ലോഗർ

  8. ബിന്നി നൂബിൻ – ടെലിവിഷൻ നടി, ഗീത ഗോവിന്ദത്തിലെ അഭിനയത്തിലൂടെ പ്രശസ്തയാണ് .

  9. അഭിലാഷ് - ടെലിവിഷൻ നടൻ .

  10. റെന ഫാത്തിമ - സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

  11. മുൻഷി രഞ്ജിത് - മുൻഷിയിലെ അഭിനയത്തിലൂടെ അറിയപ്പെടുന്ന ഹാസ്യനടൻ, ചലച്ചിത്ര, ടെലിവിഷൻ നടൻ.

  12. ‌ജിസേൽ തക്രാൽ – മോഡലും നടിയും ബിഗ് ബോസ് ഹിന്ദി സീസൺ 9 ലെ മുൻ മത്സരാർഥിയും .

  13. ശാരിക – അവതാരക

  14. ഷാനവാസ്‌ - കുങ്കുമപ്പൂവ് , സീത എന്നീ സീരിയലുകളിലൂടെ പ്രശസ്തനായ സീരിയൽ താരം .

  15. നെവിൻ കാപ്രേഷ്യസ് - നൃത്തസംവിധായകൻ

  16. ആദില & നൂറ – ലെസ്ബിയൻ ദമ്പതികൾ

  17. ശൈത്യ സന്തോഷ് - അഭിഭാഷക, റിയാലിറ്റി ടെലിവിഷൻ അവതാരകയും.

  18. രേണു സുധി – അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ .

  19. അപ്പാനി ശരത് നടൻ, അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അംഗീകാരം നേടി .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com