ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ബിഗ്ബോസ് താരം ബ്ലെസ്‌ലീ പിടിയിൽ

കോഴിക്കോട് കാക്കൂർ സ്വദേശിയിൽ നിന്ന് സൈബർ തട്ടിപ്പ് വഴി പണം തട്ടിച്ചതായാണ് കേസ്.
Bigg boss star blesslee arrested

ബ്ലെസ്‌ലീ

Updated on

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിൽ ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ മുഹമ്മദ് ഡിലിജന്‍റ് ബ്ലെസ് ലീ അറസ്റ്റിൽ. ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഗ്ബോസ് മലയാള സീസൺ 4ലെ റണ്ണർ അപ്പായിരുന്നു ബ്ലെസ് ലീ. കോഴിക്കോട് കാക്കൂർ സ്വദേശിയിൽ നിന്ന് സൈബർ തട്ടിപ്പ് വഴി പണം തട്ടിച്ചതായാണ് കേസ്. കാക്കൂർ പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. മ്യൂൾ അക്കൗണ്ടുകൾ വഴി ഈ പണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മൂന്നു മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരുകയായിരുന്നു. സമാന തട്ടിപ്പിൽ നിരവധി പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com