ബിഗ്ബോസ് ഇത്തവണ ഇല്ലേ? മോഹൻലാൽ വരില്ലേ?

ഇത്തവണ ഷോ ആരംഭിക്കാൻ വൈകുമെന്നും സൂചനകളുണ്ട്.
biggboss malayalam season 7 updates
ബിഗ്ബോസ് ഇത്തവണ ഇല്ലേ? മോഹൻലാൽ വരില്ലേ?
Updated on

തുടക്കകാലം തൊട്ടേ നിരവധി വിമർനങ്ങളേറ്റ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. പക്ഷേ ബിഗ് ബോസിനു മാത്രമായി കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരുമുണ്ട്. മറ്റു ഭാഷകളിലെയെല്ലാം ബിഗ്ബോസ് ഷോകൾ ഗംഭീരമായി മുന്നോട്ടു പോകുമ്പോൾ മലയാളം ബിഗ്ബോസ് ആരാധകർ ഇത്തവണ നിരാശയിലാണ്. സാധാരണയായി ജനുവരിയിൽ തന്നെ ബിഗ്ബോസ് ഷോയുടെ ട്രെയിലറുകറും ടീസറുകളുമെല്ലാം പുറത്തു വരാറുണ്ട്.

എന്നാൽ ഇത്തവണ യാതൊരു വിധത്തിലുള്ള അറിയിപ്പും പുറത്തു വന്നിട്ടില്ല. ജനുവരി ആരംഭിക്കുമ്പോഴേ ബിഗ് ബോസിൽ ഇത്തവണ ആരായിരിക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകാറുണ്ട്. എന്നാൽ ഇത്തവണ എല്ലാം ശാന്തമാണ്. ഫെബ്രുവരിയോടെയാണ് സാധാരണ ബിഗ്ബോസ് ഷോ ആരംഭിക്കാറുള്ളത്.

ഇത്തവണ ഷോ ആരംഭിക്കാൻ വൈകുമെന്നും സൂചനകളുണ്ട്. ഒരു പക്ഷേ ജൂലൈ- ഓഗസ്റ്റ് മാസത്തിലായിരിക്കും ഷോ ആരംഭിക്കുക. ഷോയുടെ അവതാരകനായി മോഹൻലാൽ എത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പകരം ആരായിരിക്കും ഷോയുടെ അവതാരകനായി എത്തുക എന്ന ചർച്ചയും സജീവമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com