Biju Pappan Shaji Kailas movie

'വരവ്' ഷൂട്ടിങ് ലൊക്കേഷനിൽ ഷാജി കൈലാസ്, ബിജു പപ്പൻ.

മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻനിരയിലേക്ക്

ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്
Published on

ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായ നടനാണ് ബിജു പപ്പൻ. ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകർ ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോൾ, എ.കെ. സാജന്‍റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മറ്റത്തിൽ റോയിച്ചൻ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്രജ്ഞാനി; രാഷ്ട്രീയം ജനസേവനത്തെക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്വം പിന്തുടരുന്നവൻ; പ്രമുഖ പ്ലാന്‍ററും, ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടന്‍റെ പ്രധാന പിൻബലം- അതാണ് മറ്റത്തിൽ റോയിച്ചൻ.

മികച്ച കഥാപാത്രത്തിലൂടെബിജു പപ്പൻ തന്‍റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.

ആക്ഷൻ തില്ലറായാണ് 'വരവ്' ഒരുക്കുന്നത്. മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജും അവതരിപ്പിക്കുന്നു. വലിയ മുതൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജി നിർമിക്കുന്നു.

അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്. ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com