സമ്മതമില്ലാതെ 5 മിനിറ്റ് ചുംബിച്ചു, കണ്ണീരണിഞ്ഞ് 15കാരി രേഖ; ആ വിവാദ രംഗം ഓർത്തെടുത്ത് നടൻ

ഇന്നത്തെ കാലഘട്ടത്തിൽ ആ വിവാദത്തിനൊന്നും വലിയ പ്രസക്തിയില്ലെന്നാണ് ബിശ്വജിത് ചാറ്റർജി പറയുന്നത്
Biswajit Chatterjee opens up about controversial kissing scene with actress rekha in do shikari

നടി രേഖ, ദോ ശികാരി ചിത്രത്തിലെ രംഗം

Updated on: 

രാജ നവാതെയുടെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദോ ശികാരി. ബിശ്വജിത് ചാറ്റർജി നായകനായി വേഷമിട്ട ചിത്രത്തിൽ നടി രേഖയുമായുണ്ടായിരുന്ന 5 മിനിറ്റ് ദ‍്യൈർഘ‍്യമുള്ള ചുംബന രംഗം അന്ന് വലിയ വിവാദ‍ങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ആ രംഗത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ. ഇന്നത്തെ കാലഘട്ടത്തിൽ ആ വിവാദത്തിനൊന്നും വലിയ പ്രസക്തിയില്ലെന്നാണ് ബിശ്വജിത് ചാറ്റർജി പറയുന്നത്.

'ഇന്ന് സിനിമയിലെ ചുംബന രംഗങ്ങൾക്കൊന്നും വലിയ പ്രാധാന‍്യമില്ല. ഇന്നത്തെ കാലത്തെ ചിത്രങ്ങളിലെ കിടപ്പറ രംഗങ്ങൾ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ബിശ്വജിത് പറഞ്ഞു'. വിവാദങ്ങൾക്ക് ശേഷം നടി രേഖയെ കണ്ട കാര‍്യവും നടൻ തുറന്നുപറഞ്ഞു.

<div class="paragraphs"><p>ബിശ്വജിത് ചാറ്റർജി</p></div>

ബിശ്വജിത് ചാറ്റർജി

'അതിനു ശേഷം അവർ എന്‍റെ ചിത്രത്തിൽ അഭിനയിച്ചു. ഞാനായിരുന്നു നിർമാതാവും സംവിധായകനും. ഞാൻ അവരോട് സംസാരിച്ചു. അവർ എന്‍റെ ചിത്രത്തിൽ അഭിനയിച്ചു. വിവാദങ്ങൾ ഉണ്ടാകണം. അക്കാര‍്യങ്ങൾ പറയപ്പെടണം. വെറുതെ സമയം കളയാനാണെങ്കിലും അത്തരം കാര‍്യങ്ങൾ പറയണം'. ബിശ്വജിത് പറഞ്ഞു.

എന്തായിരുന്നു ദോ ശികാരി ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം

1979ലാണ് ദോ ശികാരി റിലീസായതെങ്കിലും 1969ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അന്ന് നടി രേഖയ്ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. അഞ്ജന സഫർ‌ എന്നായിരുന്നു ചിത്രത്തിന് ആദ‍്യം പേര് നൽകിയിരുന്നത്. സെൻസർ ബോർഡുമായുണ്ടായിരുന്ന തർക്കങ്ങളെത്തുടർന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം തിയെറ്ററിലെത്തിയത്. അപ്പോഴേക്കും നടി രേഖ വലിയ സ്റ്റാറായി മാറിയിരുന്നു.

നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദോ ശികാരി. രേഖ ദി അൺടോൾഡ് സ്റ്റോറി എന്ന തന്‍റെ ആത്മകഥയിൽ ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെ ബിശ്വജിത് ചാറ്റർജി തന്‍റെ സമ്മതമില്ലാതെ ചുംബിക്കുകയും താൻ എതിർത്തിട്ടും അഞ്ച് മിനിറ്റോളം ചുംബനം തുടരുകയും ചെയ്തെന്ന് വെളിപ്പെടുത്തിയിരുന്നു.

താൻ മാനസികമായി തകർന്ന് കരയുമ്പോൾ ചിത്രത്തിലെ അണിയറ പ്രവർത്തകരും മറ്റു അഭിനേതാക്കളും കൂവുകയും ആർപ്പുവിളിക്കുകയും ചെയ്തെന്ന് നടി ആരോപിച്ചിരുന്നു. സെൻസർ ബോർഡുമായുള്ള തർക്കത്തിൽ പെട്ടു കിടക്കുമ്പോഴും ചിത്രത്തിലെ ചുംബന രംഗത്തിന്‍റെ ചിത്രങ്ങൾ 1969ലെ ലൈഫ് മാസികയിൽ ഇടംപിടിച്ചിരുന്നു.

<div class="paragraphs"><p>ലൈഫ് മാസികയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിലെ ചുംബന രംഗത്തിന്‍റെ ചിത്രം</p></div>

ലൈഫ് മാസികയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിലെ ചുംബന രംഗത്തിന്‍റെ ചിത്രം

എന്നാൽ 15കാരിയായ രേഖയുടെ യഥാർഥ ഭാവങ്ങൾ ക‍്യാമറയിൽ പകർത്താൻ മുന്നറിയിപ്പില്ലാതെ അവരെ ചുംബിക്കാൻ സംവിധായകൻ തന്നോട് നിർദേശിച്ചിരുന്നുവെന്നായിരുന്നു ബിശ്വജിത് ഒരിക്കൽ പ്രതികരിച്ചത്.

logo
Metro Vaartha
www.metrovaartha.com