

"കാര്യമായി എന്തോ പറ്റിയിട്ടിട്ടുണ്ട്!"; ക്ഷേത്ര ദർശനത്തിന് പിന്നാലെ പൃഥ്വിരാജിനെ വിമർശിച്ച് ബിജെപി നേതാവ്
നടന്‍ പൃഥ്വിരാജിന്റെ ക്ഷേത്ര ദർശനത്തിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാവ് യുവരാജ് ഗോകുല്‍. ബോളിവുഡ് ചിത്രം ദായ്‌റയുടെ റിലീസിന് പിന്നാലെയാണ് പൃഥ്വിരാജ് മുംബെയിലെ ലാല്‍ബാഗ് രാജ ഗണേശ മണ്ഡല്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനെയാണ് യുവരാജ് ഗോകുല്‍ വിമര്‍ശനവുമായ് രംഗത്തെത്തിയത്.
"കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. സംസര്‍ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു" എന്നായിരുന്നു യുവരാജ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നീട് മറ്റൊരു പോസ്റ്റിലൂടേയും യുവരാജ് പൃഥ്വിരാജിനെ വിമര്‍ശിക്കുന്നുണ്ട്. ''പൃഥ്വിരാജ് പണ്ട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു മതത്തിലോ മൂര്‍ത്തിയിലോ അല്ല വിശ്വാസം എന്ന്. ഇന്ന് അയാള്‍ മുംബൈയില്‍ ഗണേശ വിഗ്രഹത്തെ തൊഴുതു'' ഗോകുല്‍ പറയുന്നു.
''അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. യുക്തിവാദ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന ആളെ ഞാന്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടിട്ടുണ്ട്.. ഒരുമിച്ചിരുന്ന് ഭജന പാടിയിട്ടുമുണ്ട്. Do i look like pooja path types എന്ന് ചോദിച്ച വിരാട് കോഹ്ലി ഇന്ന് എന്താണ് അവസ്ഥ? നമ്മള്‍ തന്നെ വാത്മീകിയുടെ ജീവിതം പറയുകയും നമ്മള്‍ തന്നെ മറ്റുള്ളവരെ ട്രോളുന്നതും ശരിയല്ല. നമുക്ക് തന്നെ വാത്മീകിയുടെ പരിവര്‍ത്തനത്തില്‍ വിശ്വാസമില്ലാത്തത് പോലെയാണ്'' എന്നും ഗോകുല്‍ കുറിച്ചു.