പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്

ബ്ലൂ ഹിൽ ഫിലിംസിൻ്റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്
Updated on

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ ജോബി പി സാമാണ്. തേരിൻ്റെ രചന നിർവഹിച്ച ദിനിൽ.പി.കെ ആണ് ഈ ചിത്രത്തിൻ്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിൻ്റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മലയാള ടെലിവിഷൻ രംഗത്തെ ഹിറ്റ് പരിപാടിയായ ഉപ്പും മുകളുമെന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം മലയാള സിനിമയിലേക്ക് അമിത് ചക്കാലക്കലിനെ നായകനാക്കി രണ്ടു ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ.സിനുവിൻ്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പ്രഭുദേവ ചിത്രത്തിൻ്റെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ ഉടനുണ്ടാകും. ഈ വർഷം ജൂൺ അവസാനത്തോടെ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ : പ്രതീഷ് ശേഖർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com