ജയിലർ 2ൽ മോഹൻലാലിന് ഡ്യൂപ്പ്? വിവാദമായി ജോബിയുടെ ഫോട്ടോകൾ

രജനീകാന്തിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജോബി കുറിച്ചിരുന്നു.
body double for Mohanlal in Jailer 2? Joby's photos spark controversy

ജയിലർ 2ൽ മോഹൻലാലിന് ഡ്യൂപ്പ്? വിവാദമായി ജോബിയുടെ ഫോട്ടോകൾ

Updated on: 

രജനീകാന്ത് ചിത്രം ജയിലർ 2ലെ മോഹൻലാലിന്‍റെ സീനുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. സിനിമയിൽ മോഹൻലാലിനെ വളരെ കുറച്ചു സമയം മാത്രമേ കാണിക്കുന്നുള്ളൂ എന്നും പല സീനുകളും ഒഴിവാക്കിയെന്നുമുള്ള വിവാദമാണ് ആദ്യം ഉയർന്നത്. ഇപ്പോഴിതാ ജയിലർ 2ൽ മോഹൻലാലിന് ഡ്യൂപ്പ് ഉണ്ടായിരുന്നുവെന്ന തരത്തിലുള്ള പോസ്റ്റ് ആണ് പ്രചരിക്കുന്നത്.

ജയിലർ 2ലെ മോഹൻലാലിന്‍റെ അതേ കോസ്റ്റ്യൂം ധരിച്ചു കൊണ്ട് മിമിക്രി കലാകാനായ ജോബി കൊടകര പങ്കു വച്ച ഫോട്ടോയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയിലർ 2ൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രജനീകാന്തിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജോബി കുറിച്ചിരുന്നു.

എസ്.ജെ. സൂര്യ, ജാക്കി ഷ്റഫ് എന്നിവർക്കൊപ്പം സെറ്റിൽ നിന്നുള്ളചിത്രങ്ങളും ജോബി പങ്കു വച്ചിരുന്നു. ഫോട്ടോകൾ പെട്ടെന്ന് തന്നെ വൈറലായി. സിനിമയുടെ ക്ലൈമാക്സിൽ കാറിലെത്തുന്നത് മോഹൻലാലിന്‍റെ ഡ്യൂപ്പാണെന്ന പ്രചാരണവും ശക്തമായി. സംഭവം വിവാദമായതോടെ പോസ്റ്റ് ജോബി കൊടകര നീക്കം ചെയ്തു.

logo
Metro Vaartha
www.metrovaartha.com