

റുഷിൻ | ആനി | പ്രിയങ്ക നായർ
നടി ആനിയും മകൻ റുഷിനും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ. ബോഡി ഷെയിമിങ്ങിനെയും ഫെമിനിസത്തെയും കുറിച്ചുള്ള മകന്‍റെ ചോദ്യങ്ങളോടുള്ള ആനിയുടെ മറുപടിയാണ് വൈറൽ വീഡിയോയുടെ ഉള്ളടക്കം.
ആനിയെ റോസ്റ്റ് ചെയ്തുള്ള ഇൻഫ്ലുവൻസറുടെ വീഡിയോ കാണിച്ച ശേഷമാണ് റൂഷിൻ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. "അമ്മ കുലസ്ത്രീയാണോ?" എന്ന ചോദ്യവുമായാണ് റൂഷിൻ ആനിക്ക് മുന്നിലേക്കെത്തുന്നതിന്. ഇതിന് അടുത്ത കോളുമായി എത്തിയിരിക്കുവാണോ എന്ന് ആനി ചോദിക്കുന്നു.
നടി പ്രിയങ്ക നായരുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് ആനി നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഏറ്റു വാങ്ങിയിരുന്നു. പ്രി.യങ്കയെ കണ്ടപ്പോൾ പാക്ക് പോലെ ആയല്ലോ എന്നായിരുന്നു ആനി പറഞ്ഞത്. ഇതാണ് വിമർശനത്തിന് വഴിവച്ചത്. തന്‍റെ ചോദ്യം തികച്ചും സ്വഭാവികമാണെന്നും അധിക്ഷേപിക്കാൻ തനിക്ക് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതിന് മറുപടിയെന്നോണം ആനി പറയുന്നു.
നമ്മൾ ഒരാളെ കാണുമ്പോൾ സുഖ വിവരം തിരക്കും പോലെ ക്ഷീണിച്ചു പോയല്ലോ എന്ന് ചോിക്കുന്നത് സ്വഭാവികമാണ്. ഞാൻ സിനിമയിൽ വരുമ്പോൾ ഒരുങ്ങി നടക്കുന്നത് ഒരു ഫാഷനായിരുന്നു. സിനിമയ്ക്ക് വേണ്ടി ഞാൻ മുടി മുറിച്ചിട്ടുണ്ട്. അന്ന് എല്ലാരും എന്നെ പ്രശംസിക്കുകയാണ് ചെയ്തത്. പ്രയങ്കയുടെ കാര്യത്തിൽ അത്തരമൊരു ഡെഡിക്കേഷനാണ് താനും കാണിച്ചത്. അല്ലാതെ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടില്ല. കുട്ടികൾ ഇത്രയും ഡെഡിക്കേഷനുള്ളവരാണല്ലോ എന്ന അതിശയമാണ് എനിക്കുണ്ടായത്. അല്ലാതെ അവരെ ബോഡ് ഷെയിം ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.
എന്നാൽ ഒരാൾ എങ്ങനെയിരിക്കണമെന്നുള്ളത് അയാളുടെ വ്യക്തിപരമായ കാര്യമാണെന്നും അത്തരം പരാമർശങ്ങൾ തെറ്റാണ്. അങ്ങനെ പറയാൻ പാടില്ലെന്ന് മകൻ റൂഷിൻ ആനിയെ തിരുത്തുന്നുണ്ട്. ഞാൻ ജീവിച്ചു വന്ന സാഹചര്യത്തിന്‍റെയും കേട്ടുപഠിച്ച രീതിയുടെയും പ്രശ്നമായിരിക്കാമെന്ന് ഇതിന് ആനി മറുപടി പറയുന്നു.