Rakhi Sawant hospitalised
Entertainment
ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയിൽ
ആശുപത്രി ബെഡിൽ കിടക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശുപത്രി ബെഡിൽ കിടക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എന്നാൽ രോഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം നടിയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രംഗത്തുവന്നു. ഏത് ആശുപത്രിയിലാണ് രാഖിയെ പ്രവേശിപ്പിച്ചതെന്ന കാര്യവും ഇതുവരെ വ്യക്തമല്ല.