ബാത്ത്റൂമിൽ തലയടിച്ചു വീണു, പ്രമുഖ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് നേർസോവ പൊലീസ് അറിയിച്ചു
bollywood director sanjay gupta passed away

സഞ്ജയ് ഗുപ്ത

Updated on: 

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു. 59 വയസായിരുന്നു. വീട്ടിലെ ബാത്റൂമിൽ തലയടിച്ച് വീണതിനെ തുടർന്നാണ് മരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് നേർസോവ പൊലീസ് അറിയിച്ചു.

ഹിന്ദിയിലെ ആക്ഷൻ ക്രൈംത്രില്ലർ സിനിമകളിലൂടെയാണ് സഞ്ജയ് ഗുപ്ത ശ്രദ്ധേയനാകുന്നത്. 22ാം വയസിൽ ആതിഷ്: ഫീൽ ദി ഫയർ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ കാണ്ടേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, ലക്കി അലി, മഹേഷ് മഞ്ജരേക്കർ എന്നിവർ വേഷമിട്ട ചിത്രത്തിലൂടെ ഗ്യാങ്സ്റ്റർ- ത്രില്ലർ സിനിമകളിൽ അദ്ദേഹം സ്വന്തമായ സ്ഥാനം നേടിയെടുത്തു.

സഞ്ജയ് ദത്തുമായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന് ബോളിവുഡിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു. തുടർന്ന് 2013ൽ ഷൂട്ട്ഔട്ട് അറ്റ് വഡാല എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. 2015ൽ ജസ്ബ, 2017ൽ കാബിൽ എന്നീ സിനിമകൾ സംവിധാനം ചെയ്തു. അനു ലേഖിയാണ് സഞ്ജയ് ഗുപ്തയുടെ ഭാര്യ. നേരത്തെ വിവാഹമോചനം നേടിയ ഇരുവരും വീണ്ടും വിവാഹിതരാവുകയായിരുന്നു.