''മോദി വിഷ്ണുവിന്‍റെ അവതാരം, കാലുകൾ കഴുകി വെള്ളം കുടിക്കണം''; പുകഴ്ത്തി ദുൽക്കർ സൽമാൻ ചിത്രത്തിൽ അഭിനയിച്ച നടൻ| Video

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ബോളിവുഡ് നടൻ സുദേഷ് ബേരി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്
bolywood actor praises narendra modi

സുദേഷ് ബേരി, നരേന്ദ്ര മോദി

Updated on

ദുൽക്കർ സൽമാന്‍റെ അരങ്ങേറ്റ മലയാള ചിത്രമായ സെക്കൻഡ് ഷോയിൽ വില്ലന്‍ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ ബോളിവുഡ് നടനാണ് സുദേഷ് ബേരി. അന്ന് അദ്ദേഹം ചെയ്ത വിഷ്ണു ബുദ്ധൻ എന്ന കഥാപാത്രത്തിന് മോളിവുഡിൽ ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. മോദി വിഷ്ണുവിന്‍റെ അവതാരമാണെന്നും അദ്ദേഹത്തിന്‍റെ കാൽ കഴുകി വെള്ളം കുടിക്കണമെന്നുമാണ് സുദേഷ് ബേരി ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ പറഞ്ഞത്.

കോക്റോച്ച് ജനതാ പാർട്ടിയെ രൂക്ഷമായി വിമർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. സിജെപിക്കാർ ഭ്രാന്തന്മാരും ഉപയോഗശൂന‍്യരാണെന്നുമാണ് അദ്ദേഹം പറയുന്നത്. പ്രസ്താവന സോഷ‍്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ അന്ധഭക്തരിൽപ്പെട്ടയാളാണ് ഇയാളെന്നാണ് സോഷ‍്യൽ മീഡിയയിൽ ചിലർ പ്രതികരിച്ചിരിക്കുന്നത്. മഹാഭാരതം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബോർഡർ പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും പ്രശസ്തനാണ് താരം.

സിജെപി പ്രസിഡന്‍റ് തന്നെ വിളിച്ച് കൂട്ടായ്മയുടെ ഭാഗമാകാൻ ആവശ‍്യപ്പെട്ടെന്നും എന്നാൽ താൻ ഫോൺ കട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കോ പ്രായമായവർക്കോ വേണ്ടി എന്തെങ്കിലും ചെയ്യാൻ സിജെപിക്ക് സാധിക്കുമോയെന്നും നുണയന്മാരാണ് അവരെന്നും അവർക്ക് ഒന്നും അറിയില്ലെന്നും സുദേഷ് ബേരി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com