'ഗാനരംഗത്തിനിടെ അയാൾ ചുംബിച്ചുകൊണ്ടിരുന്നു'; സഹ നടനിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി പ്രിയ ഭാപ്പട്

കരിയറിന്‍റെ തുടക്ക കാലത്ത് നേരിട്ട ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്
bolywood actress says he felt uncomfortable after co actor kept kissed on her

പ്രിയ ഭാപ്പട്

Updated on

ഹാപ്പി ജേർണി, അന്ധേര, സിറ്റി ഓഫ് ഡ്രീംസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് പ്രിയ ബാപ്പട്. ഇപ്പോഴിതാ തന്‍റെ കരിയറിന്‍റെ തുടക്ക കാലത്ത് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സഹനടൻ‌ തന്നെ നിരന്തരമായി ചുംബിച്ചുവെന്നും തനിക്ക് അപ്പോൾ അസ്വസ്ഥത തോന്നിയെന്നും എന്നാൽ എങ്ങനെ പ്രതികരിക്കണമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും നടി പറയുന്നു.

ചുംബന രംഗത്തിന്‍റെ ആവശ‍്യകതയെ പറ്റി നേരത്തെ സംവിധായകനോട് സംശയം ചോദിച്ചിരുന്നുവെങ്കിലും സഹനടന്‍റെ പെരുമാറ്റം തീരുമാനിച്ച പ്രകാരമായിരുന്നില്ലെന്നും ഇംപ്രൊവൈസ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ചുംബിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിനു ശേഷം ഭക്ഷണം കഴിക്കാൻ കൂടെ വരണമെന്ന് സഹനടൻ ആവശ‍്യപ്പെട്ടെന്നും ഈ ദുരനുഭവം ഭർത്താവ് ഉമേഷ് കാമത്തിനെ അറിയിച്ചെന്നും ഉമേഷ് ഉടനെ തന്നെ മുംബൈയിൽ നിന്നും ചിത്രീകരണം നടക്കുന്ന ഭോപ്പാലിലെത്തുകയും അവിടെ മൂന്ന് ദിവസം തങ്ങുകയും ചെയ്തു. ഉമേഷ് എത്തിയത് ആ സാഹചര‍്യത്തെ നേരിടാൻ സഹായിച്ചെന്നും നടി കൂട്ടിച്ചേർത്തു.

ഈ നടൻ ആരെന്ന് പ്രിയ ബാപ്പട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബോളിവുഡ് ചിത്രമായ മുന്ന ബായി എംബിബിഎസ് എന്ന ചിത്രത്തിലെ ഒരു നടൻ ആണെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com