'ബോ​ഗയ്ൻവില്ല', അമൽ നീരദ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയം

കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബൊഗയ്ൻവില്ല
bougainvillaea amal neerad movie title poster revealed
bougainvillaea title poster

അമൽ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ബോഗയ്ൻവില്ല' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.

സ്റ്റൈലിഷ് ആക്ഷൻ ചിത്രമായായിരിക്കും ബൊഗയ്ൻവില്ല എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. ഷറഫുദ്ദീൻ, ജ്യോതിർമയി, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരും മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗയ്ൻവില്ല'.

ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. എന്നാൽ കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബൊഗയ്ൻവില്ല. 'ടേക്ക് ഓഫി'നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. പതിനൊന്നു വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നും ചിത്രത്തിന്റെ പുതുമ തന്നെയാണ്.

പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലാജോ ജോസ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സുഷിൻ ശ്യാം സം​ഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com